ആണ്‍സുഹൃത്ത് ബന്ധത്തിൽ നിന്ന് പിന്മാറി…യുവാവ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു…
കൊച്ചി:ആൺസുഹൃത്ത് ബന്ധത്തിൽ നിന്ന് പിൻവാങ്ങിയതിലെ മനോവിഷമത്തിൽ യുവാവ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ചാണ് കോഴിക്കോട് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഉടൻ തന്നെ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ യുവാവിന്‍റെ ആത്മഹത്യാശ്രമം തടഞ്ഞ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.




