അതിർത്തി കടന്നെത്തി… കാറിൽ നിന്നും പിടികൂടിയത് 1കോടിയിലധികം കുഴൽപ്പണം…പിടിയിലായത്…
വയനാട്ടില്‍ വീണ്ടും കുഴല്‍പ്പണവേട്ട. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്തിയ ഒരു കോടിയിലധികം രൂപയുടെ കഴല്‍പ്പണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ സുല്‍ത്താന്‍ബത്തേരി നായ്ക്കട്ടി ചിത്രാലക്കര വീട്ടില്‍ സി.കെ. മുനീര്‍ (38) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഓടിച്ചിരുന്ന കെഎല്‍ 73 എ 8540 എന്ന രജിസ്ട്രേഷനിലുള്ള കാറിന്റെ മുന്‍വശത്തെ ഡോറിനുള്ളില്‍ മറ്റുമായിട്ടായിരുന്നു 1,13,32500 രൂപ അടുക്കിവെച്ചിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ ഇന്‍സ്പെക്ടര്‍ അഭിജിത്ത് സുരേന്ദ്രനും സംഘവുമാണ് പരിശോധന നടത്തിയത്.



