തിരമാലയിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹം കരക്കടിഞ്ഞു….

അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹം കരക്കടിഞ്ഞു. പുന്നപ്രഅറവുകാട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് നന്ദികാട്ടുവെളി പരേതനായ കബീർ -ഷെജിന ദമ്പതികളുടെ മകൻ മുഹമ്മദ് ഹുസൈൻ(17) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പുന്നപ്ര വിയാനി തീരത്ത് കൂട്ടുകാരായ നാലുപേർ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ഇവർ തിരമാലകളിൽപ്പെട്ടു.കണ്ടു നിന്ന മത്സ്യത്തൊഴിലാളികൾ മൂന്നുപേരെ രക്ഷപ്പെടുത്തി. ഹുസൈനെ രക്ഷിക്കാനായില്ല. പുന്നപ്ര പൊലീസും , തോട്ടപ്പള്ളി തീരദേശപൊലീസും മത്സ്യതൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തി. രാത്രി ഏറെ വൈകിയും പൊന്തുവള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ നടത്തിയിരുന്നു.പുലർച്ചെ മൃതദേഹം തീരത്ത് അടിഞ്ഞു.
പിതാവിന്റെ മരണശേഷം മാതാവിൻ്റെ കുടുംബവീട്ടിലാണ് ഹുസൈൻ താമസിച്ചിരുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button