മൃതദേഹം നാട്ടിലെത്തിക്കും… ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച മലയാളി നഴ്സിന്റെ സംസ്കാരം നാളെ…

ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. സംസ്കാരം നാളെ നടക്കും. കോട്ടയം പാമ്പാടി സ്വദേശിനിയായ ലക്ഷ്മി വിജയകുമാറിന്റെ (34) മൃതദേഹമാണ് നാളെ ഭർതൃ​ഗൃഹത്തിൽ എത്തിക്കുന്നത്. സംസ്കാര ചടങ്ങുകൾ മൂന്ന് മണിക്ക് നടക്കും.

കഴിഞ്ഞ മെയ് 15നാണ് സലാലയിൽ നിന്ന് 200 കിലോമീറ്റർ അകലെ മസ്‌യൂനയിൽ വെച്ച് ലക്ഷ്മി അപകടത്തിൽ പെടുന്നത്. ഇവിടെ ആരോഗ്യ മന്ത്രായത്തിൽ സ്റ്റാഫ് നഴ്‌സായ ലക്ഷ്മി താമസ സ്ഥലത്ത് നിന്നും മാലിന്യം കളയുന്നതിനായി ബലദിയ വേസ്റ്റ് ബിന്നിന് അരികിലേക്ക് പോകുന്നതിനിടെ കാൽ തെന്നി മാൻഹോളിലേക്ക് വീഴുകയായിരുന്നു.

ഇവരെ ഉടൻ തന്നെ മസ്‌യൂനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ പിന്നീട് സുൽത്താൻ ഖാബൂസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെന്റിലേറ്ററിൽ തുടരവെയാണ് മരണം സംഭവിച്ചത്. ദിനുരാജ് ആണ് ഭർത്താവ്. ഏകമകൾ: നിള.

Related Articles

Back to top button