സർക്കാർ മെഡിക്കൽ കോളജ് ശുചിമുറിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം…പ്രസവശേഷം കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയം…

സർക്കാർ മെഡിക്കൽ കോളജിന്റെ ശുചിമുറിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം. തമിഴ്‌നാട് വിഴുപ്പുറം മുണ്ടിയംപാക്കത്ത് ആണ് സംഭവം. പ്രസവവാർഡിന് സമീപമുള്ള ശുചിമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രസവശേഷം കൂട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയം.

മരിച്ചത് ആൺകുട്ടിയാണ്. ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം നടന്നത്. ശുചിമുറിയിൽ വച്ച് പ്രസവിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞുവെന്നാണ് പൊലീസ് നിഗമനം. പുറത്ത് വന്ന കുട്ടിയുടെ ദൃശ്യങ്ങളിൽ നിന്ന് കൊലപ്പെടുത്താൻ ശ്രമം നടന്നതായി പൊലീസ് അറിയിച്ചു. സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button