ഡാമിൽ കുളിക്കാനിറങ്ങി കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി…
The body of a missing person who went to bathe in the dam was found.
ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങി കാണാതായവരിൽ ഒരാളുടെ മൃതദേഹം കിട്ടി. രാജകുമാരി പഞ്ചായത്ത് അംഗം ജയ്സന്റെ മൃതദേഹമാണ് കിട്ടിയത്. ഒപ്പം ഉണ്ടായിരുന്ന മോളേകുടി സ്വദേശി ബിജുവിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഫയർ ഫോഴ്‌സും നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
ഇന്നലെ വൈകുന്നേരം മുതലാണ് ഇരുവരെയും കാണാതായത്. ഡാമിന്റെ പരിസരത്തുനിന്നും ഇരുവരുടെയും ചെരുപ്പുകളും ഫോണും വാഹനവും കണ്ടെത്തിയിരുന്നു. ആനയിറങ്കൽ ഡാമിന്റെ പല ഭാഗങ്ങളും അപകട സാധ്യത നിറഞ്ഞ മേഖലയാണ്. ഇവിടെയാണ് ഇരുവരും കുളിക്കാനായി ഇറങ്ങിയത്. സ്കൂബ ടീമും ആനയിറങ്കലിൽ തിരച്ചിൽ നടത്താനായി എത്തിയിട്ടുണ്ട്.