വീണ്ടും ദൃശ്യം മോഡൽ കൊലപാതകം… ഒന്നരവർഷം മുൻപ് കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു…

ഒന്നരവര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ്. കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്‌നാട്ടിലെ ചേരമ്പാടി വനമേഖലയില്‍ നിന്നും പൊലീസ് കണ്ടെത്തി. ഒന്നരവര്‍ഷം മുന്‍പ് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കാണാനില്ലെന്ന പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത മായനാട് എന്ന സ്ഥലത്തായിരുന്നു ഹേമചന്ദ്രന്‍ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു

കേസുമായി ബന്ധപ്പെട്ട് മുന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് തമിഴ്‌നാട്ടലെ ചേരമ്പാടി എന്ന സ്ഥലത്തെ വനമേഖലയില്‍ ഹേചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതായി മൊഴി നല്‍കിയത്. തുടര്‍ന്ന് പ്രതികളുമായി പൊലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ ചേരമ്പാടിയില്‍ വച്ച് മൃതദേഹം കണ്ടെത്തുകയും ചെയ്തു. വളരെ രഹസ്യമായിട്ടായിരുന്നു പൊലീസിന്റെ ഓപ്പറേഷന്‍.

Related Articles

Back to top button