തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തളിപ്പറമ്പിലെ ബിജെപി സ്ഥാനാര്‍ഥി….കാരണം…

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തളിപ്പറമ്പിലെ ബിജെപി സ്ഥാനാര്‍ഥി. ബിജെപി മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസന്‍ ആണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്. ധര്‍മടം മണ്ഡലം വേണമെന്നാണ് ഹരിദാസന്റെ ആവശ്യം. കഴിഞ്ഞ ഏഴ് മാസമായി ധര്‍മ്മടം കേന്ദ്രീകരിച്ചായിരുന്നു ഹരിദാസന്റെ പ്രവര്‍ത്തനം. എന്നാല്‍ പട്ടിക പുറത്തു വന്നപ്പോള്‍ തളിപ്പറമ്പ് ആണ് ലഭിച്ചത്. ഇതോടെയാണ് ഹരിദാസന്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ചത്. ഹരിദാസനെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമം നടത്തുകയാണ്.

Related Articles

Back to top button