സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ചെട്ടികുളങ്ങര സ്വദേശി

മാവേലിക്കര- സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അവാർഡ് രതീഷ് ആർ.നായർക്ക് ലഭിച്ചു. നിലവിൽ കോഴിക്കോട് ആർ.ഇ.സി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. ചെട്ടികുളങ്ങര കൈതവടക്ക് കൊപ്പാറയിൽ രാധാകൃഷ്ണൻ നായരുടെയും അനിയത്തിയുടെയും മകനാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സ് ആയ രാജശ്രീ ആണ് ഭാര്യ.


കേരളത്തിലെ നാഷണൽ സർവീസ് സ്കീം പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, എൻജിനീയറിങ് കോളേജുകൾ പോളിടെക്നിക്കുകൾ തുടങ്ങി കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി അതിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന NSS യൂണിറ്റുകൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ അവാർഡ് നൽകുന്നത്.

Related Articles

Back to top button