അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും…
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത്. ഇന്നേക്ക് കന്യാസ്ത്രീകൾ ജെയിലിൽ ആയിട്ട് എട്ട് ദിവസമായി. സംസ്ഥാന സര്‍ക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കുമോ എന്നതാണ് പ്രാധാനപ്പെട്ട കാര്യം. ദില്ലിയിൽ നിന്നുള്ള അഭിഭാഷകനും സഭയ്ക്ക് വേണ്ടി ഹാജരാകും എന്നാണ് വിവരം. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകില്ല. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയ നഷ്ടം ഉണ്ടാക്കും എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം.
കിട്ടിയ 15 അസ്ഥിഭാഗങ്ങളും ബയോ സേഫ് ബാഗുകളിലാക്കി എഫ് എസ് എൽ ലാബിലേക്ക് ഫൊറൻസിക് പരിശോധനയ്ക്കായി എത്തിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന്, വിശദമായി 13 പോയന്‍റുകളും പരിശോധിക്കാനാണ് പ്രത്യേകാന്വേഷണസംഘത്തിന്‍റെ തലവൻ പ്രണബ് മൊഹന്തി അന്വേഷണസംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്. ബെൽത്തങ്കടിയിൽ താമസിക്കുന്ന ഡിജിപി അവിടെ എസ്ഐടി ഓഫീസിൽ നിന്നാകും അന്തിമതീരുമാനങ്ങളെല്ലാം എടുക്കുക. ആറാം നമ്പർ സ്പോട്ടിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയായതിനാൽ കുഴിച്ച ഭാഗത്ത് വെള്ളം വന്ന് നിറയാതിരിക്കാൻ ടെന്‍റ് കെട്ടിയും ടാർപോളിനിട്ടും മൂടിയിട്ടുമുണ്ട്


