പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം…ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഓട്ടോറിക്ഷ ഡ്രൈവറായ കോഴിക്കോട് മായനാട് സ്വദേശി മേലെകൊണ്ടാവില്‍ വീട്ടില്‍ മുഹമ്മദ് നൂറിനെ (45) ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ കൊണ്ടുപോകാനായി മുഹമ്മദ് നൂറിനെ രക്ഷിതാക്കള്‍ ചുമതലപ്പെടുത്തിയിരുന്നു. പരീക്ഷയ്ക്കു കൊണ്ടു പോകുന്നതിനിടെ ആളൊഴിഞ്ഞ റോഡിലേക്ക് ഓട്ടോ കയറ്റി നിര്‍ത്തി ഇയാള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടില്‍ എത്തിയ കുട്ടി മാതാപിതാക്കളോട് തന്നെ ഉപദ്രവിച്ച വിവരം പറഞ്ഞു.
വീട്ടുകാരുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പള്ളിത്താഴത്ത് വച്ച് ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ രാം കുമാറും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



