ബിഎൽഓമാരെ ശാസിക്കുന്ന ശബ്ദസന്ദേശം; വിശദീകരണവുമായി ആലപ്പുഴ ജില്ല കളക്ടർ…

ആലപ്പുഴ: ആലപ്പുഴ കളക്ടർ ബിഎൽഓമാരെ വാട്സ് ആപ്പ് ​ഗ്രൂപ്പിൽ ശാസിക്കുന്നതിതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പട്ട് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആലപ്പുഴ ജില്ല കളക്ടർ അലക്സ് വർഗീസ്. ഇ പ്പോൾ പ്രചരിക്കുന്ന ശബ്ദ സന്ദേശം എസ്ഐആർ നടപടിക്രമങ്ങളുടെ തുടക്കസമയത്ത് ഉള്ളതാണെന്നാണ് കളക്ടർ പറയുന്നത്. നവംബർ പത്തിന് അയച്ച സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആ സമയത്ത് പുതിയ ബൂത്ത് ലെവൽ ഓഫീസർമാർ ചാർജെടുക്കുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ എന്യൂമറേഷൻ ഫോം വിതരണം സാവധാനത്തിലായിരുന്നു നടന്നിരുന്നത്. മാത്രമല്ല പുതുതായി ചാര്‍ജെടുത്തവര്‍ക്ക് ഇതിനെക്കുറിച്ച് അത്ര അറിവുണ്ടായിരുന്നില്ല. അന്ന് 220ഓളം ബിഎല്‍ഒമാരെ മാറ്റേണ്ടിയും വന്നു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് അത്തരമൊരു ശബ്ദ സന്ദേശം അയച്ചതെന്നും ആ സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുക്കതെന്നും കളക്ടർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ജില്ലയിലെ ബിഎൽഓമാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ല ഭരണകൂടത്തിന്റെ ഭാ​ഗത്ത് നിന്ന് നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ബിഎൽഓമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിന് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും കളക്ഷൻ സെൻ്ററുകളും ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഎൽഓമാർ ചടങ്ങിനു വേണ്ടി പണിയെടുക്കുന്നുവെന്നാണ്. ഫീൽഡിൽ നേരിട്ടിറങ്ങി നടപടി എടുക്കുമെന്നും ഭീഷണിയുടെ സ്വരത്തിൽ കളക്ടർ പറയുന്ന ശബ്ദ സന്ദേശമായിരുന്നു പുറത്തുവന്നത്. ഗ്രൂപ്പിൽ തങ്ങളെ സമ്മർദത്തിലാക്കരുതെന്ന് ബിഎൽഓമാർ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഫീൽഡിൽ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വിശദീകരിച്ചാണ് ബിഎൽഒമാർ സന്ദേശമയക്കുന്നത്.

Related Articles

Back to top button