ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്‌ടദിക് പാലകൻമാരെ ചാക്കിൽകെട്ടിയ നിലയിൽ  കണ്ടെത്തി.  കൊല്ലം  കോടതിയിൽ  റിപ്പോർട്ട് എസ്ഐടി നൽകും

ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്‌ടദിക് പാലകൻമാരെ കണ്ടെത്തി. ഇന്നലെ നടത്തിയ എസ്ഐടി പരിശോധനയിൽ സ്ട്രോങ് റൂമിൽ നിന്നുമാണ് അഷ്‌ടദിക് പാലകൻമാരെ കണ്ടെത്തിയത്. ചാക്കിൽകെട്ടിയ നിലയിലായിരുന്നു. കൊല്ലം കോടതിയിൽ വിശദമായ റിപ്പോർട്ട് എസ്ഐടി നൽകും.

അതേസമയം, സ്വർണക്കൊള്ളയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. ഇതുസംബന്ധിച്ച ശുപാർശ എസ്ഐടി സർക്കാരിന് നൽകി. തൃശൂർ സ്വദേശി അഡ്വ. ഉണ്ണികൃഷ്ണൻ ആണ് പരിഗണനയിൽ ഉള്ളത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് സന്നിധാനത്ത് എസ്ഐടി പരിശോധന പൂർത്തിയാക്കിയത്. കൊടിയിൽ സ്ഥാപിച്ചിരുന്ന ചെറിയ ശിൽപങ്ങളാണ് അഷ്‌ടദിക് പാലകർ.

Related Articles

Back to top button