ലഹരി ശൃംഖലയിലെ പ്രധാന കണ്ണി കബൂത്തർ ഭായിയുടെ സഹായി അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായ ലഹരി ശൃംഖലയിലെ പ്രധാന കണ്ണി കബൂത്തർ ഭായിയുടെ സഹായിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. കബൂത്തർ ഭായി എന്ന ജുഹിദുൽ ഇസ്ലാമിന് അസമിൽ നിന്നും ഹെറോയിൻ എത്തിച്ചുകൊടുത്തിരുന്ന മസൂദ് ആലമിനെയാണ്(25) 21 ഗ്രാം ഹെറോയിനുമായി എക്സൈസ് പിടികൂടിയത്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തു മയക്കുമരുന്നുമായി ചുറ്റിത്തിരിഞ്ഞ മസൂദ് എറണാകുളം എക്സൈസ് സ്പെഷൽ ഇന്‍റലിജൻസ് സ്ക്വാഡ്, എറണാകുളം ടൗൺ നോർത്ത് സർക്കിൾ, എറണാകുളം ഐബി എന്നിവരുടെ സംയുക്ത പരിശോധനയിലാണു കുടുങ്ങിയത്.



