ലൈംഗികാതിക്രമ കേസ്; പരാതിക്കാരിക്കെതിരെ ആരോപണങ്ങളുമായി രഞ്ജിത്ത്

യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്ത് പരാതിക്കാരിക്ക് എതിരെ ആരോപണവുമായി രംഗത്ത്. നടിയെ താൻ വിമർശിച്ചതിന്റെ വൈരാഗ്യമാണ് പീഡന പരാതിക്ക് പിന്നിലെന്നായിരുന്നു രഞ്ജിത്തിന്റ ആരോപണം. നടിയുടെ അഭിനയം പ്രതീക്ഷയക്ക് ഒത്ത് ഉയരാത്തതിനാൽ താൻ വിമ‍ർശിക്കുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിൽ എന്നായിരുന്നു രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ജനുവരിയിൽ ഇത്തരമൊരു അതിക്രമം നടന്നിട്ടും നടി മാർച്ചിലാണ് പരാതി നൽകിയതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Related Articles

Back to top button