മാവേലിക്കരയിൽ.. ഓട്ടോയിടിപ്പിച്ച് പരിക്കേൽപ്പിച്ചു.. നഷ്ടപരിഹാരം നൽകാൻ വീട്ടിലേക്ക് വിളിച്ചുവരുത്തി.. പിന്നാലെ…

മാവേലിക്കര- ഓട്ടോയിടിപ്പിച്ച് പരിക്കേൽപ്പിച്ചതിൻ്റെ ചികിത്സക്ക് ചിലവായ പൈസ തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലേക്കു വിളിച്ചു വരുത്തി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിക്ക് 6 വർഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ
ആലപ്പുഴ കനകക്കുന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി 3 ജഡ്ജി പൂജ പി.പി ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒന്നര വർഷം കൂടി കഠിന തടവ് അനുഭവിക്കണം.

2019 ജൂലൈ മാസത്തിൽ പരാതിക്കാരനായ കായംകുളം കീരിക്കാട് സ്വദേശി അഷറഫിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പ്രതിയായ കണ്ടല്ലൂർ മുണ്ടിയത്ത് കിഴക്കതിൽ വീട്ടിൽ അഷറഫ് മാരകമായി നെഞ്ചിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കനകക്കുന്ന് എസ്.ഐ ശ്രീകാന്ത് എസ്.നായരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.സജികുമാർ ഹാജരായി.

Related Articles

Back to top button