ലേഡീസ് ഹോസ്റ്റലിനുള്ളിൽ വനിതകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ

ഇടുക്കി തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിനുള്ളിൽ വനിതകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ. അറക്കുളം സ്വദേശി അഖിൽ പി രഘു ആണ് പിടിയിലായത്. മുട്ടം, പൂമാല ലേഡിസ് ഹോസ്റ്റലുകളിലും പ്രതി നേരത്തെ കയറിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.തൊടുപുഴയിലെ ലേഡിസ് ഹോസ്റ്റലിന്റെ മതിൽ പ്രതി ചാടികടക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു.



