കുരങ്ങിനെ കാണിച്ചു തരാം എന്ന് പ്രലോഭിപ്പിച്ച് 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക്…

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 1 വർഷം അധിക തടവും അനുഭവിക്കേണ്ടതാണ്. ഇടയിലക്കാട്, വലിയപറമ്പ സ്വദേശി നന്ദൻ (53) ആണ് പ്രതി. 2024 മാർച്ചിൽ ആണ് കേസിനു ആസ്പദമായ സംഭവം.

ഉച്ചയ്ക്ക് 1.15 മണിയോടെ ‘കുരങ്ങിനെ കാണിച്ചു തരാം’ എന്ന് പറഞ്ഞ് പ്രതി കുട്ടിയെ തന്റെ സ്കൂട്ടറിൽ കൂട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടിൽ വെച്ച് ഗൗരവമായ പ്രവേശിത ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതാണ് കേസ്. കേസിൽ ഇന്ന് ഹോസ്ദുർഗ് കോടതി. ജഡ്ജി പി എം സുരേഷ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി.ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സി ഐ മനുരാജ് ആണ്. പ്രോസിക്യൂഷൻ വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഗംഗാധരൻ എ ഹാജരായി.

Related Articles

Back to top button