സീരിയലുകൾക്കെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന്…എൻ്റെ അഭിപ്രായത്തിന് പൊതുസമൂഹത്തിൽ…പ്രേംകുമാർ…

സീരിയലുകൾക്കെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. ചില സീരിയലുകൾ മാരകമായ വിഷം തന്നെയാണ്. എന്റെ അഭിപ്രായത്തിന് പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത ലഭിച്ചു. കലാസൃഷ്‌ടി മോശമായാൽ ഒരു ജനതയെ അപചയത്തിലേക്ക് നയിക്കും.

സദുദ്ദേശത്തോടെ താൻ പറഞ്ഞ കാര്യങ്ങൾ പലതരത്തിലാണ് വ്യാഖ്യാനക്കപ്പെട്ടത്. താൻകുടി അംഗമായ ആത്മ എന്ന അഭിനേതാക്കളുടെ സംഘടനയിലെ ഏതെങ്കിലും ഒരംഗത്തിൻ്റെ അഭിനയം മോശമാണെന്ന് ഞാൻ പറഞ്ഞിട്ടില്ലെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും പ്രേംകുമാർ നേരത്തെ പറഞ്ഞിരുന്നു.

Related Articles

Back to top button