വിദ്യാർഥികൾ ഓടിച്ച ഥാർ നിയന്ത്രണം വിട്ട് ലോറിയിലിടിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

ഥാർ ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. പള്ളിക്കൽ ബസാർ സ്വദേശി ധനഞ്ജയ് (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്ക് പരിക്കേറ്റു. മലപ്പുറത്തെ കൊളപ്പുറം – കുന്നുംപുറം – എയർപോർട്ട് റോഡിൽ ചെങ്ങാനിക്കടുത്ത് തോട്ടശ്ശേരി മല്ലപ്പടിയിലാണ് അപകടമുണ്ടായത്.

കൊണ്ടോട്ടി എയർപോർട്ട് സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ട ഥാർ ജീപ്പിൽ ഉണ്ടായിരുന്നത്. ജീപ്പ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും നാട്ടുകാർ ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, ധനഞ്ജയിൻറെ ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ ചേർന്ന് ജീപ്പ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്ത് എടുത്തത്. കൂടെയുണ്ടായിരുന്ന ഹാഷിം, ഷമീം, ഫഹദ് , ആദർശ് എന്നിവരെ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button