ഡീസൽ തീർന്ന് ലോറി താമരശ്ശേരി ചുരത്തിൽ കുടുങ്ങി; ​ഗതാ​ഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം

ലോറിയുടെ ഡീസൽ തീർന്നത് താമരശ്ശേരി ചുരത്തിൽ വെച്ച്. ചുരത്തിൽ ലോറി കുടുങ്ങിയതോടെ ​ഗതാ​ഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം. ചുരം ആറാം വളവിലാണ് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കുടുങ്ങിയത്. ചുരത്തിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

ഹൈവേ പോലീസ് സ്ഥലത്തെത്തി വൺവേയായി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. പുലർച്ചെ 5 മണിയോടെയാണ് ലോറി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഡീസൽ തീർന്നതിനെ തുടർന്ന് ഏഴാംവളവിൽ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Related Articles

Back to top button