താമരശ്ശേരി ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

താമരശ്ശേരി ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. ഗുരുതരമായി പരുക്കേറ്റ വ്യാപാരി മരിച്ചു. കൊയിലാണ്ടിയിലെ പച്ചക്കറി വ്യാപാരി പയറ്റുവളപ്പിൽ മമ്മൂട്ടുകര 75 കാരനായ എം.കെ.കുമാരൻ ആണ് മരിച്ചത്. ചുരം അഞ്ചാം വളവിനും ആറാം വളവിനും ഇടയിലാണ് അപകടം ഉണ്ടായത്.
അപകടത്തിൽ മറ്റു രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ച കുമാരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ.



