മാര്‍പാപ്പയെ അവസാനമായി കാണാന്‍ പതിനായിരങ്ങള്‍….

ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ എത്തുന്നത്. സാന്താ മാര്‍ത്ത വസതിയില്‍നിന്നു കര്‍ദിനാള്‍മാരുടെ വിലാപയാത്രയുടെ അകമ്പടിയോടെയാണു സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് പൊതുദര്‍ശനത്തിനായി പാപ്പായെ ഇന്നലെ കൊണ്ടുവന്നത്.

പാപ്പായുടെ ആഗ്രഹംപോലെ ഉയര്‍ന്ന പീഠം ഒഴിവാക്കി ചെറിയ റാംപില്‍ പേടകം വച്ചു. ഇരുവശത്തും 2 വീതം സ്വിസ് ഗാര്‍ഡുമാര്‍ കാവല്‍നിന്നു.

Related Articles

Back to top button