ടെണ്ടർ വ്യവസ്ഥകൾ പാലിച്ചില്ല… വൈൽഡ് ലൈഫ് വാർഡനിൽനിന്ന്..

ടെണ്ടർ വ്യവസ്ഥകൾ പാലിക്കാത്തതിൽ സർക്കാരിന് നഷ്ടമായ 64,200 രൂപ മുൻ വൈൽഡ് ലൈഫ് വാർഡ നിൽനിന്ന് ഈടാക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. ബത്തേരി മുൻ വൈൽഡ് ലൈഫ് വാർഡനായിരുന്ന പി.കെ ആസിഫിൽനിന്നാണ് തുക ഈടാക്കേണ്ടത്. വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ തോൽപ്പെട്ടി, കുറിച്ച്യാട്, സുൽത്താൻ ബത്തേരി, മുത്തങ്ങ റെയ്ഞ്ചുകളിലായി 2019-20 സാമ്പത്തിക വർഷത്തിൽ 135 പ്രവർത്തികളുമായി ബന്ധപ്പെട്ടാണ് പരിശോധന ധനകാര്യ വിഭാഗം നടത്തിയത്.

വനം വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സി – വിഭാഗത്തിൽപ്പെട്ട കരാറുകാരായ പി.എ. സ്റ്റാൻലി. പി. മജീദ്, മുഹമ്മദ് റഫീഖ് എന്നിവരാണ് ടെണ്ടറിൽ പങ്കെടുത്തത്. പൊതു വ്യവസ്ഥകൾ പ്രകാരം സമർപ്പിക്കേണ്ട 200 രൂപയുടെ മുദ്രപത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെൻറ് സമർപ്പിച്ചിട്ടില്ല എന്ന് പരിശോധനയിൽ കണ്ടെത്തി. 2017 മെയ് 20 ലെ ഉത്തരവ് പ്രകാരം ടെണ്ടർ പരസ്യം സംബന്ധമായ എല്ലാ നിബന്ധനകളും സർക്കാർ ഉത്തരവുകളും വനമേഖലയിലെ പ്രവർത്തികൾക്ക് ബാധകമാണ്. ഈ മാർഗ നിർദേശങ്ങൾ അട്ടിമറിച്ചാണ് നടപടികൾ നടത്തിയത്.

Related Articles

Back to top button