വയോധികയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു, ട്രാവലർ നിയന്ത്രണം തെറ്റി മീഡിയനിലിടിച്ച് മറിഞ്ഞു; നിരവധി പേർക്ക്…

റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികയെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ട്രാവലർ നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ച് മറിഞ്ഞു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ആലദങ്കടിയിൽ ഒക്ടോബർ നാലിനുണ്ടായ അപകടത്തിൻ്റെ ഭീതിജനകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമിത വേഗത്തിലെത്തിയ ട്രാവലർ, വേഗത്തിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികയെ ഇടിച്ചിട്ട ശേഷമാണ് മീഡിയനിൽ തട്ടി മറിഞ്ഞത്.



