ബിഹാറിൽ ഇന്ത്യ മുന്നണിയെ നയിക്കുന്നത് ഈ നേതാവ്.. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു..

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തെ ആർജെഡി നേതാവ് തേജസ്വി യാദവ് നയിക്കും. അധികാരത്തിലെത്തിയാൽ തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെഹലോട്ട് പ്രഖ്യാപിച്ചു. പട്‌നയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. ഇന്ത്യാ മുന്നണിയിലെ സീറ്റ് വിഭജന ചർച്ച വഴിമുട്ടിയതിനെത്തുടർന്നാണ്, ചർച്ചകൾക്കായി കോൺഗ്രസ് ദേശീയ നേതൃത്വം അശോക് ഗെഹലോട്ടിനെ പട്‌നയിലേക്ക് അയച്ചത്.

വികാസ് ശീൽ ഇൻസാൻ പാർട്ടി ( വിഐപി ) നേതാവ് മുകേഷ് സാഹ്നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും ഗെഹലോട്ട് പ്രഖ്യാപിച്ചു. പ്രതിബദ്ധതയുമുള്ള യുവാവായ തേജസ്വി യാദവിനെയാണ് ഇന്ത്യാ മുന്നണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്. ബിജെപിയെ വെല്ലുവിളിക്കുകയാണ്. എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് അമിത് ഷാ പ്രസ്താവിക്കണമെന്ന് അശോക് ഗെഹലോട്ട് ആവശ്യപ്പെട്ടു.

രാജ്യം ബിഹാറിലേക്ക് ഉറ്റുനോക്കുകയാണ്. ഇത്തവണ ബിഹാറിൽ മാറ്റം ഉണ്ടാകും. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണോയെന്നത് പിന്നീട് തീരുമാനിക്കുമെന്നും ഗെഹലോട്ട് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികൾക്ക് തേജസ്വി യാദവ് നന്ദി പറഞ്ഞു. മുന്നണി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും തേജസ്വി പറഞ്ഞു.

Related Articles

Back to top button