എക്സ്ട്രാ ക്ലാസിനിടെ തർക്കം.. പതിനാലുകാരനെ കുത്തിക്കൊന്നു.. അരുംകൊലയിൽ ഞെട്ടി നാട്…
സഹപാഠിയുമായുള്ള വഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർഥി സ്‌കൂളിന് പുറത്ത് കുത്തേറ്റ് മരിച്ചു.ഇഷു ഗുപ്തയാണ് മരിച്ചത്.ഡൽഹിയിലെ ഷക്കർപൂർ ഏരിയയിലെ രാജ്കിയ സർവോദയ ബാലവിദ്യാലയയിൽ ആയിരുന്നു സംഭവം.സ്കൂളിലെ എക്സ്ട്രാ ക്ലാസുകൾക്കിടെ ഇഷു മറ്റൊരു സഹപാഠിയായ കൃഷ്ണയുമായി തർക്കത്തിലേർപ്പെട്ടതായാണ് പോലീസ് വ്യക്തമാക്കുന്നത്. ക്ലാസ് അവസാനിച്ചതിന് ശേഷം കൃഷ്ണയും മറ്റ് മൂന്ന് നാല് പേരും ചേർന്ന് ഇഷുവിനെ ആക്രമിക്കുകയായിരുന്നു. പ്രതികളിൽ ഒരാൾ കുട്ടിയുടെ തുടയിൽ കുത്തി. പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം സ്കൂൾ അധികൃതർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ, പ്രായപൂർത്തിയാകാത്ത അഞ്ച് പേർ ഉൾപ്പെടെ ഏഴുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 19-ഉം 31-ഉം വയസ്സുള്ളവരാണ് മറ്റ് രണ്ട് പേർ. ഇവർക്ക് അക്രമത്തിൽ എന്തെങ്കിലും പങ്കുണ്ടോയെന്നും പോലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.