ഇഡി റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം.. കമ്പനി സ്ഥാപകന്‍ മരിച്ചു…

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനിടെ മുംബൈ ആസ്ഥാനമായുള്ള ടെക് കമ്പനി സ്ഥാപകന്‍ മരിച്ചു. ടെക്‌നോളജി കമ്പനി വക്രംഗിയുടെ സ്ഥാപകനും പ്രമോട്ടറും എമിരറ്റ് ചെയര്‍മാനുമായ ദിനേശ് നന്ദ്വാനയാണ് മരിച്ചത്. 62 വയസായിരുന്നു. അന്ധേരിയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഇഡി റെയ്ഡ് നടക്കുന്നതിനിടെയാണ് സംഭവം.ശനിയാഴ്ച രാവിലെയോടെ ഇ ഡിയുടെ ജലന്ധര്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡിനെത്തി. റെയ്ഡ് പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button