കുട്ടികളിൽ ചില മാറ്റങ്ങൾ..8 -9 ക്ലാസിലെ കുട്ടികളുടെ ബാഗ് പരിശോധിച്ച അധ്യാപകർ ഞെട്ടി…
എട്ട് ഒമ്പത് ക്ലാസിലെ കുട്ടികളുടെ ബാഗ് പരിശോധിച്ച പ്രധാനാധ്യാപകന്‍ ഞെട്ടി. കുട്ടികളുടെ ബാഗില്‍ നിന്നും കണ്ടെത്തിയത് കത്തി, കോണ്ടം, ഇടിവള, സൈക്കിൾ ചെയ്ന്‍ തുടങ്ങിയ വസ്തുക്കൾ. രാജ് മാജി എന്ന എക്സ് ഉപയോക്താവ് ഒരു വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി, ‘മഹാരാഷ്ട്രയിലെ നാസിക്കിലെ ഇഗത്പുരി താലൂക്കിലെ ഘോട്ടിയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്നും കത്തികൾ, ചീട്ട്, കോണ്ടം, സൈക്കിൾ ചെയിന്‍, ഇടിവള തുടങ്ങിയ അപകടകരമായ വസ്തുക്കൾ കണ്ടെത്തി. കുട്ടികളിൽ ചിലരുടെ അസാധാരണമായ ഹെയർ സൈലുകളെ തുടർന്ന് സംശയം തോന്നിയ അധ്യാപകര്‍ കുട്ടികളുടെ ബാഗ് പരിശോധിക്കുകയായിരുന്നു. കണ്ടെത്തിയ വസ്തുക്കൾ മാതാപിതാക്കളിലും അധ്യാപകരിലും ആശങ്ക സൃഷ്ടിച്ചു. അധ്യാപകരുടെ ജാഗ്രതയാണ് വിഷയം വെളിച്ചത്ത് കൊണ്ടുവന്നതെങ്കിലും വിദ്യാർത്ഥികളുടെ ബാഗുകളിൽ ഇത്തരം വസ്തുക്കളുടെ സാന്നിധ്യം അവരുടെ സുരക്ഷയെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നു.’