സ്കൂളിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം;പൂർത്തിയാകുന്നതിന് മുമ്പ് കർട്ടൻതാഴ്ത്തി അധ്യാപകൻ
കാസർകോട് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം പൂർത്തിയാക്കുന്നതിന് മുമ്പ് അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ മൈം ആണെന്നും. ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിൻ്റെ മുന്നിൽ കൊണ്ടുവരുന്നതാണ് അവതരിപ്പിച്ചതെന്നും സ്കൂൾ വിദ്യാർത്ഥി പറഞ്ഞു.ഇന്ന് നടത്തേണ്ട കലോത്സവം മാറ്റി വെച്ചുവെന്നും വിദ്യാർത്ഥി പറഞ്ഞു.
മൈം നിർത്തിവെച്ചത്തിൽ പ്രതിഷേധവുമായി എംഎസ്എഫ് ഇന്ന് രംഗത്തെത്തി. കുമ്പള ഹയർ സെക്കന്ററി സ്കൂളിലേക്ക് എം എസ് എഫ് മാർച്ച് നടത്തി.