തേയില വെട്ടുന്ന യന്ത്രത്തിന്റെ ബ്ലെയ്ഡ് ഒടിഞ്ഞ് ദേഹത്ത് തുളച്ചു കയറി.. തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം..
തേയില വെട്ടുന്ന പ്രൂണിങ് യന്ത്രത്തിന്റെ ബ്ലെയ്ഡ് ഒടിഞ്ഞ് തുടയിടുക്കില്‍ പതിച്ച് ഗുരുതരമായി പരുക്കേറ്റ തൊഴിലാളി മരിച്ചു. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ വിജയ് ശേഖര്‍(52) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.
രാവിലെ 9.30നാണ് ജോലിക്കിടെ പ്രൂണിങ് യന്ത്രത്തിന്റെ ബ്ലെയ്ക്ക് ഒടിഞ്ഞ് വിജയ് ശേഖറിന്റെ തുടയിടുക്കിലേക്ക് തുളച്ചു കയറിയത്. ഇരു തുടകളിലും ആഴത്തില്‍ മുറിവേറ്റതു കൂടാതെ വൃഷണ സഞ്ചി മുറിഞ്ഞു പോവുകയും ചെയ്തു.
തേയില വെട്ടിയൊതുക്കുന്നതിനിടെ നിയന്ത്രണം വിട്ട യന്ത്രം വിജയ് ശേഖറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.സംസ്കാരം നാളെ 11ന് സൂര്യനെല്ലിയിലെ പൊതുശ്മശാനത്തില്‍ നടക്കും.



