‘സിനിമ രംഗത്ത് പേര് ക്രിസ്റ്റീന, കർണാടകയിൽ മഹിമ മധു; രാജ്യവ്യാപകമായിലഹരി ലോകം തീര്‍ത്ത് തസ്ലീമ….
ആലപ്പുഴ: രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയായ തസ്ലീമ സുൽത്താന പലയിടങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നതെന്ന് അന്വേഷണ സംഘം. മൊത്തത്തിൽ മൂന്ന് പേരുകളിലാണ് തസ്ലീമ അറിയപ്പെടുന്നത്. കേരളത്തിന് പുറത്ത് തമിഴ് നാട്ടിലും കർണാടകയിലും തസ്ലിമ സുൽത്താനയ്ക്ക് ലഹരിമരുന്ന് വില്പനയുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.

കണ്ണൂരിലും ചെന്നൈയിലും തസ്ലിമ സുൽത്താനയെന്നാണെങ്കിൽ സിനിമാലോകത്ത് ക്രിസ്റ്റീനയെന്നാണ് പ്രതിയുടെ പേര്. അതേ സമയം, കർണാടകയിൽ എത്തുമ്പോൾ മഹിമ മധുവെന്നാണ് ഇവർ അറിയപ്പെടുന്നത്. എറണാകുളത്തുനിന്ന് വാഹനം വാടകയ്ക്ക് എടുത്തതും മഹിമ മധു എന്ന പേരിലായിരുന്നു. ഇവിടെയെല്ലാം തസ്ലീമയ്ക്ക് വ്യാജ തിരിച്ചറിയൽ കാർഡും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും വ്യത്യസ്ത തിരിച്ചറിയൽ കാർഡുകളാണ് പ്രതി ഉപയോഗിച്ചു വരുന്നത്. തസ്ലിമയുടെ കർണാടകത്തിലെ വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.



