വെള്ളറട പഞ്ചായത്തില്‍ കരടിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളികള്‍…നാട്ടുകാര്‍ ഭീതിയില്‍….

വെള്ളറട : പഞ്ചായത്തിലെ വെള്ളറട വാര്‍ഡില്‍ പുലര്‍ച്ചെ ടാപ്പിംഗ് തൊഴിലാളികള്‍ കരടിയെ കണ്ടതായി. അറിയിച്ചു. ചെറുകര വിളാകം ഭാഗങ്ങളിലാണ് കരടിയുടെ സാന്നിധ്യം പുലര്‍ച്ചെ കണ്ടെത്തിയത്. റബ്ബര്‍ ടാപ്പിംഗിന് എത്തിയ ശ്രീകുമാര്‍, ജോയ് എന്നിവര്‍ കരടിയെ കണ്ട് പിന്‍തിരിഞ്ഞോടുകയായിരുന്നു. രണ്ടുദിവസം മുമ്പ് പ്രദേശവാസികളായ ജോയ് , മോഹനന്‍ എന്നിവരും കരടിയെ കണ്ടിരുന്നു.തുടർന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചില്‍ നിന്നും സെക്ഷന്‍ ഓഫീസര്‍ കെ പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പ്രദേശമാകെ അരിച്ചു പെറുക്കിയെങ്കിലും കരടിയേ കണ്ടെത്താന്‍ കഴിഞ്ഞില്ല. റാപ്പിഡ്‌ഫോഴ്‌സ് ഉദ്യോഗസ്ഥരായ ഷിബു, സുഭാഷ് തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു. ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ്കുമാര്‍ പറയുന്നത് ചിതല്‍പ്പുറ്റുള്ള സ്ഥലങ്ങളില്‍ സാധാരണ കരടി എത്താറുണ്ടെന്നും പഴവര്‍ഗങ്ങള്‍ളുള്ള മരങ്ങളില്‍ കയറുമെന്നും അതിന്റെ ചുവട്ടില്‍ കരടിയുടെ നഖപ്പാടുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് . എന്നാല്‍ അത്തരത്തിലുള്ള പഴവര്‍ഗങ്ങള്‍ ഉള്ള മരങ്ങള്‍ ഒന്നും ഈ റബ്ബര്‍ പുരയിടങ്ങളില്‍ ഇല്ല. എന്നാലും വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം വീണ്ടും നാട്ടുകാര്‍ ആരെങ്കിലും കരടിയുടെ സാന്നിധ്യം കണ്ടാല്‍ കൂട് സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിത്രം.പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചില്‍ നിന്നും സെക്ഷന്‍ ഓഫീസര്‍ കെ പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചെറുകരവിളാകം ഭാഗത്ത് എത്തിയപ്പോള്‍.

Related Articles

Back to top button