10 വയസുകാരിയോട് കൊടും ക്രൂരത.. പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു…

പത്ത് വയസുകാരിയോട് കൊടുംക്രൂരത. തമിഴ്നാട് തിരുവള്ളൂരിൽ 10 വയസ്സുകാരിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. റോഡിലൂടെ നടന്നു പോകുന്ന കുട്ടിയെ യുവാവ് തട്ടിക്കൊണ്ടു പോകുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.

നാലാം ക്ലാസ് വിദ്യാർത്ഥിനി റോഡിലൂടെ നടക്കുമ്പോൾ ഒരു യുവാവ് പിന്തുടരുന്നത് ദൃശ്യങ്ങളിൽ കാണാം. അടുത്തെത്തിയപ്പോൾ പെൺകുട്ടിയെ യുവാവ് ബലമായി പിടിച്ചുവലിച്ച് അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. അവശയായ പെൺകുട്ടി വീട്ടിലെത്തി മുത്തശ്ശിയെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ കുടുംബം പൊലീസിൽ വിവരമറിയിച്ചു.

കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. ഇപ്പോൾ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ തുടരുകയാണ് കുട്ടി. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേണം തുടങ്ങി. 20വയസ്സിന് മുകളിലുള്ള ആളാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. സ്ഥലത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ് അറിയിച്ചു

Related Articles

Back to top button