തമിഴ് സൂപ്പർ താരം അജിത്ത് കുമാർ അപകടത്തിൽ പെട്ടു…
തമിഴ് സൂപ്പർ താരം അജിത്ത് കുമാർ കാർ റേസിങ്ങിനിടെ വീണ്ടും അപകടത്തിൽ പെട്ടു. ബെൽജിയത്തിലെ പരിശീലനതിനിടെയാണ് സംഭവം. അജിത്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് ട്രാക്കിൽ നിന്ന് തെന്നിമാറി വശങ്ങളിൽ ഇടിക്കുകയായിരുന്നു. കാറിൽ നിന്ന് അജിത് പുറത്തിറങ്ങുന്ന ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. അജിത് ആരോഗ്യവാൻ ആണെന്നും ഇന്നത്തെ മത്സരത്തിൽ പങ്കെടുക്കും എന്നും താരത്തിന്റെ ടീം അറിയിച്ചു. നേരത്തെ ദുബായിലും പോർച്ചുഗലിലും സ്പെയിനിലും വച്ച് അജിത്തിന്റെ കാർ അപകടത്തിൽ പെട്ടിരുന്നു.