രവി മോഹൻ ആരതി വിവാഹ മോചന കേസിൽ ധനുഷിൻറെ ഇടപെടൽ… വെളിപ്പെടുത്തലുമായി തമിഴ് ഗായിക സുചിത്ര…
രവി മോഹൻ ആരതി വിവാഹ മോചന കേസിൽ ധനുഷിൻറെ ഇടപെടൽ ഉണ്ടെന്ന വെളിപ്പെടുത്തലുമായി സുചിത്ര.
ഒരു ഇന്റർവ്യൂവിൽ ആണ് രവി മോഹൻ-ആരതി ദമ്പതികളുടെ വേർപിരിയലിന് ധനുഷ് കാരണമായെന്ന് സുചിത്രം പറഞ്ഞിരിക്കുന്നത്. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നഉണ്ട്.
രവി മോഹനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ആരതി വ്യത്യസ്തയായ ഒരു സ്ത്രീ ആയിരുന്നുവെന്നും, വിവാഹത്തിന് ശേഷം അവർ പൂർണ്ണമായി മാറിയെന്നും സുചിത്ര അഭിമുഖത്തിൽ പറയുന്നു. ജയം രവി ഷൂട്ടിന് പോയിരിക്കുന്ന സമയത്ത് ആരതി ധനുഷിൻറെ പാർട്ടികളിൽ പങ്കെടുത്തുവെന്നും, ഇതോടെ ധനുഷുമായി ആരതി അടുത്തുവെന്നും സുചിത്ര പറയുന്നു. ഇവരുടെ ബന്ധം കണ്ടെത്തിയ ശേഷമാണ് രവി മോഹൻ ആരതിയെ വിട്ടുപിരിയാൻ തീരുമാനിച്ചതെന്നും സുചിത്ര പറഞ്ഞു.
എന്നാൽ ആരതി തൻറെ കുട്ടികളെ ഉപയോഗിച്ച് രവി മോഹനെ ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്ന് സുചിത്ര ആരോപിച്ചു. രവി മോഹൻ ഒരു പ്രസ്താവനയിൽ, താൻ ആരതിയെ വിട്ടുപിരിഞ്ഞുവെന്നും കുട്ടികളെ പിരിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, കുട്ടികളെ കാണാൻ അനുവദിക്കാത്ത ആരതി സ്കൂളിൽ ബോഡി ഗാർഡുകൾക്കൊപ്പമാണ് ഇപ്പോൾ കുട്ടികളെ വിടുന്നത്.
ആരതി ഇപ്പോൾ സഹതാപം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്, രവി മോഹനെയും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പങ്കാളി കെനിഷയെയും കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കാൻ യൂട്യൂബ് ചാനലുകൾക്ക് ആരതി പണം നൽകിയതായും സുചിത്ര ആരോപിച്ചു. കെനിഷ നിഷ്കളങ്കയാണ്. രവി മോഹൻറെ വൈകാരികമായ തകർച്ചയിൽ അവൾ ഒപ്പം നിന്നും. ഇപ്പോൾ കെനീഷയും രവി മോഹനും റിലേഷൻഷിപ്പിലാണെന്നും സുചിത്ര ഈ അഭിമുഖത്തിൽ പറയുന്നു.