തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ ഹൈക്കോടതിയിൽ

തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടികെ ഗോവിന്ദൻ ഹൈക്കോടതിയിൽ.വ്യാജ വോട്ട് ആക്ഷേപം ഉയർത്തി ടികെ ഗോവിന്ദന്റെ ഹർജി നൽകി. ആബ്സന്റ് – ഡെത്ത് – ഷിഫ്റ്റ് വോട്ടർ പട്ടിക തയ്യാറാക്കണം. പട്ടിക എല്ലാ ബൂത്തുകളിലെയും പോളിംഗ് ഓഫീസർമാർക്ക് നൽകണം. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകണമെന്ന് ടികെ ഗോവിന്ദൻ ഹർജിയിൽ ആവശ്യപ്പെട്ടു.
സിപിഐഎം കോട്ടകളിൽ വ്യാജവോട്ട് സാധ്യതയുണ്ടെന്നും സിപിഐഎം വൻതോതിൽ വ്യാജ വോട്ട് ചേർത്തുവെന്നും ടി കെ ഗോവിന്ദൻ ഹർജിയിൽ ആരോപിക്കുന്നു. ടികെ ഗോവിന്ദന്റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.



