പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം.. തിരിച്ചുവരവിന് ഒരുങ്ങി ടി20 ചാമ്പ്യന്‍സ് ലീഗ്…

പലവിധ പ്രതിസന്ധികളാല്‍ അനിശ്ചിതമായി നിര്‍ത്തിവെക്കേണ്ടി വന്ന ടി20 ചാമ്പ്യന്‍സ് ലീഗ് തിരിച്ചുവരവിന്റെ പാതയില്‍. ഐസിസി വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സിംഗപ്പൂരില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അംഗങ്ങളും, വിവിധ രാജ്യങ്ങളിലെ ആഭ്യന്തര ട്വന്റി20 ലീഗുകളുടെ ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടുന്ന സംഘങ്ങളും, ടൂര്‍ണമെന്റ് തിരുത്തിച്ചുകൊണ്ടുവരാനുള്ള തീരുമാനമെടുത്തു.

എല്ലാം പദ്ധതി പ്രകാരം നടന്നാല്‍, അടുത്ത വര്‍ഷം ആദ്യം തന്നെ ലീഗ് പുനരാരംഭിക്കാനാണ് നീക്കം. ‘വേള്‍ഡ് ക്ലബ് ചാംപ്യന്‍ഷിപ്’ എന്ന പേരിലാണ് ലീഗ് പുനരാരംഭിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button