കുപ്പി കട്ടാൽ കൂട്ട ബെൽ… ടി ടാഗിങ്‌ സംവിധാനവുമായി ബീവറേജസ്…

T tagging beverages to prevent bottle theft in kerala

ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി മോഷണം പോകുന്ന വാർത്തകളും അതിൻറെ ദൃശ്യങ്ങളുമെല്ലാം നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. ഔട്ട്ലെറ്റിൽ സ്റ്റോക്ക് നോക്കുമ്പോഴാണ് പലപ്പോഴും മദ്യക്കുപ്പി മോഷണം പോയ വിവരം പോലും ജീവനക്കാർ അറിയുക. എന്നാൽ ഇനി മുതൽ അതുനടക്കില്ല.

ബീവറേജസ് കോർപ്പറേഷന്റെ ചില്ലറവിൽപന കേന്ദ്രങ്ങളിൽ നിന്നുള്ള മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്‌ സംവിധാനം കൊണ്ടുവരികയാണ്. എന്താണ് ഈ സംവിധാനമെന്നല്ലേ?. കുപ്പികളിൽ ഘടിപ്പിക്കുന്ന ടാഗ് നീക്കം ചെയ്യാതെ പുറത്തേക്കുകൊണ്ടുപോയാൽ അലാറം മുഴങ്ങുന്ന സംവിധാനമാണിത്. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ടമായി തിരുവനന്തപുരം പവർഹൗസ് ഷോറൂമിൽ സംവിധാനം നടപ്പാക്കി.

ആദ്യം മുന്തിയയിനം മദ്യക്കുപ്പികളിലാണ് ടാഗുകൾ സ്ഥാപിക്കുന്നത്. ഉപഭോക്താക്കൾക്ക് ഇവ നീക്കംചെയ്യാൻ കഴിയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വിൽപനസമയത്ത് ഇവ നീക്കം ചെയ്യാനുള്ള സംവിധാനം ക്യാഷ് കൗണ്ടറിലാവും ഉണ്ടാവുക.

Related Articles

Back to top button