നിസാരമാക്കല്ലേ ഈ ലക്ഷണങ്ങൾ.. വൈറ്റമിന്‍ ഡി കുറയുന്നതിന്റെ ലക്ഷണങ്ങള്‍ നോക്കാം…

ഇന്ന് പലരും അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് വിറ്റാമിന്‍ ഡിയുടെ കുറവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍. വിറ്റാമിന്‍ ഡി ഹൃദയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ നിരവധി ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ഘടകമാണ്. മനുഷ്യ ശരീരത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ 25 ഹൈഡ്രോക്‌സി വിറ്റാമിന്‍ ഡി 20 മുതല്‍ 40 ng/mLവരെ ആവശ്യമാണ്. വിറ്റമിന്‍ ഡി യുടെ കുറവ് ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. വൈറ്റമിന്‍ ഡി കുറയുന്നതിന്റെ ലക്ഷണങ്ങള്‍ പലതാണ്.

അസ്ഥികളുടെ ബലഹീനത, ക്ഷീണം തുടങ്ങി നാം അവഗണിക്കുന്നതും അറിയപ്പെടാത്തതുമായ നിരവധി ലക്ഷണങ്ങള്‍ ഉണ്ട്. ഈ ലക്ഷണങ്ങളൊക്കെ നേരത്തെ തിരിച്ചറിയുന്നത് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും.

1.പേശികളിലെ അതി കഠിനമായ വേദന

വിറ്റാമിന്‍ ഡി കുറവിന്റെ ഒരു പ്രധാന ലക്ഷണം വിട്ടുമാറാതെയുള്ള പേശിവേദനയാണ്. പല ആളുകളും ഇത് ക്ഷീണമായിട്ടോ പ്രായമായ ആളുകളിലാണെങ്കില്‍ വാര്‍ദ്ധക്യം കടന്നുവരുന്ന ലക്ഷണമായിട്ടോ തെറ്റിദ്ധരിക്കാറുണ്ട്. പേശികളുടെ പ്രവര്‍ത്തനത്തില്‍ വിറ്റാമിന്‍ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇവയുടെ കുറവ് പേശികളുടെ ബലഹീനത, മലബന്ധം എന്നിവയ്ക്ക് കാരണമാകും. സ്ഥിരമായി അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വിറ്റാമിന്‍ ഡിയുടെ കുറവുമൂലമാകാം.

2 .മുടികൊഴിച്ചില്‍
മുടി കൊഴിച്ചിലിന് മറ്റ് കാരണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ വിറ്റാമിന്‍ ഡി യുടെ അളവ് പരിശോധിക്കുന്നത് നന്നായിരിക്കും. പുതിയ രോമങ്ങളുണ്ടാകുന്നതില്‍ ഈ വൈറ്റമിന്‍ പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല ഇതിന്റെ കുറവ് കഠിനമായ മുടികൊഴിച്ചിലിന് കാരണമാകുന്ന ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡറായ അലോപ്പീസിയ ഏരിയ പോലെയുളള അവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കുന്നു.

3.കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍
വിറ്റാമിന്‍ ഡി-യുടെ കുറവ് Irritable Bowel Syndrome (IBS), വയറിളക്കം അല്ലെങ്കില്‍ മലബന്ധം തുടങ്ങിയ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിറ്റാമിന്‍ ഡിയുടെ കുറവ് ദഹന സംബന്ധമായ അസ്വസ്ഥതകള്‍ക്കും അണുബാധകള്‍ക്കുമുള്ള സാധ്യതവര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

4.മാനസികാവസ്ഥയിലെ മാറ്റങ്ങള്‍
നമ്മുടെ മാനസികാവസ്ഥയിലുള്ള മാറ്റങ്ങളെയും വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനം സ്വാധീനിക്കുന്നുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ഹോര്‍മോണായ സെറാടോണിന്റെ ഉത്പാദനത്തുനും വിറ്റാമിന്‍ ഡി ആവശ്യമാണ്. ഇതിന്റെ കുറവ് മാനസികാവസ്ഥയെ മോശമായി ബാധിക്കുകയും ഉത്കണ്ഠയ്‌ക്കോ വിഷാദത്തിനോ പോലും കാരണമാവുകയും ചെയ്തേക്കാം.

Related Articles

Back to top button