ശരീരത്തിന് വെള്ളം വേണോ.. ഈ ലക്ഷണങ്ങൾ പറയും വെള്ളം ആവശ്യമോ എന്ന്….

വെളളം കുടിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും അത്യന്താപേക്ഷിതമാണ്.നമ്മള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്കനുസരിച്ച് ശരീരത്തിന് വേണ്ട വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ കൂടുതലായി ജലം വേണ്ടിവന്നേക്കാം. ആവശ്യത്തിന് ജലം ശരീരത്തിലില്ലാത്ത അവസ്ഥയാണ് നിര്‍ജലീകരണം.ശരീരത്തില്‍ ആവശ്യത്തിന് ജലമില്ലെന്ന് എങ്ങനെ അറിയാം എന്ന് നോക്കാം..

മൂത്രത്തിന്റെ നിറവ്യത്യാസം

സാധാരണഗതിയില്‍ ആരോഗ്യമുള്ള ഒരാളുടെ മൂത്രത്തിന് ഇളം മഞ്ഞ നിറമായിരിക്കും. എന്നാല്‍ കടുത്ത മഞ്ഞനിറത്തില്‍ കാണുകയാണെങ്കില്‍ അത് നിര്‍ജലീകരണത്തിന്റെ ലക്ഷണമായി കണക്കാക്കാം.

തലകറക്കം, തലവേദന

നിര്‍ജലീകരണം അധികമാകുന്ന അവസരങ്ങളില്‍ തലകറക്കം ഉണ്ടാവാറുണ്ട്. അതുപോലെതന്നെ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതെ വരുമ്പോള്‍ ശക്തമായ തലവേദന, മൈഗ്രേന്‍ എന്നീ രോഗാവസ്ഥകള്‍ ഉണ്ടാകുന്നു.

വായും ചര്‍മ്മവും വരണ്ടിരിക്കുന്നത്

ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കുറയുമ്പോള്‍ വായും ചര്‍മ്മവും എല്ലാം വരണ്ടിരിക്കും.

Related Articles

Back to top button