സ്ത്രീകളിൽ ഹൃദ്രോഗ സാധ്യതകൾ കൂടുന്നു.. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ…

സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാത നിരക്ക് ഒരുപോലെ കൂടി വരുകയാണ്. മുൻപ് പ്രായമായവരിലായിരുന്നു ഇത് കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇന്ന് അത് ചെറുപ്പക്കാരിലും വ്യാപകമാണ്.സ്ത്രീകളിൽ കണ്ടുവരുന്ന ഹൃദ്രോഗരോഗലക്ഷണങ്ങൾ പുരുഷന്മാരേക്കാൾ വ്യത്യസ്തമാണ്.രോഗലക്ഷണങ്ങൾ തിരിച്ചറിയുകയും വൈദ്യസഹായം തേടുകയും ചെയ്യുന്നത് ഹൃദയാഘാതം പോലുള്ള ഹൃദ്രോഗങ്ങൾ തടയുന്നതിന് ഏറെ ഗുണം ചെയ്യും. എന്നാൽ പലപ്പോഴും സ്ത്രീകൾ ഈ ലക്ഷണങ്ങൾ അവഗണിക്കുകയും പിന്നീട് അത് അതിഗുരുതര അവസ്ഥയിലേക്ക് മാറുകയും ചെയ്യും.

സ്ത്രീകളിൽ പ്രകടമാകുന്ന ഹൃദ്രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം….

നെഞ്ചിന് ഉണ്ടാകുന്ന അസ്വസ്ഥത ; പുരുഷന്മാരിൽ കാണപ്പെടുന്ന പോലെ സ്ത്രീകൾക്ക് നെഞ്ചിന് കടുത്ത വേദന അനുഭവപ്പെടില്ല പകരം നേരിയ വേദന ,സമ്മർദ്ദം ,ഞെരുക്കം , എന്നിവ ആകും ഉണ്ടാവുക. ജോലികളിൽ ഏർപ്പെടുമ്പോൾ നെഞ്ചിന് ഭാരം പോലെ തോനുന്നതും , അസ്വസ്ഥതകൾ അനുഭവപ്പെടുന്നതും ഇതിന്റെ ലക്ഷണമാണ്.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന വേദന ; ശക്തമായ പുറംവേദന ,താടിയെല്ല്, കഴുത്ത്, വയറിന്റെ മുകൾഭാഗം ,പേശികൾ എന്നിവിടങ്ങളിലുണ്ടാകുന്ന വേദന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്.

ക്ഷീണം ; തുടർച്ചയായി തളർച്ചയും ക്ഷീണവും അനുഭവപ്പെടുന്നതും ഹൃദ്രോഗ ലക്ഷണമാണ്. ഏറെ നേരം വിശ്രമിച്ചിട്ടും ക്ഷീണം വിട്ട് മാറാതെ നിൽക്കുകയാണെങ്കിൽ വൈദ്യ സഹായം തേടേണ്ടതാണ്. ഓക്സിജൻ അടങ്ങിയ രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാൻ ഹൃദയത്തിന് കഴിയാതെ വരുമ്പോഴാണ് ഇത്തരത്തിൽ ക്ഷീണം ഉണ്ടാകുന്നത്.

ശ്വാസതടസ്സം ; നടക്കുമ്പോഴോ ,പടികൾ കയറുമ്പോഴോ ശ്വാസതടസ്സം ഉണ്ടാകുന്നത് ഹൃദ്രോഗലക്ഷണമാണ്. വിശ്രമിക്കുമ്പോഴോ കിടക്കുമ്പോഴോ എല്ലാം ഇത് ഉണ്ടാകാം. രക്തം കൃത്യമായി പമ്പ് ചെയ്യാൻ സാധിക്കാതെ വരുകയും ശ്വാസകോശത്തിൽ ഫ്ലൂയിഡ് അടിഞ്ഞ് കൂടുകയും ചെയ്യുമ്പോഴാണ് ശ്വാസതടസ്സം അനുഭവപ്പെടുന്നത്.

ഛർദി , ഓക്കാനം, ദഹനക്കേട് എന്നിവ ഉണ്ടാകുന്നതും ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്. നെഞ്ചെരിച്ചിലും ,അസ്വസ്ഥതയും ഉണ്ടാകുന്നത് പലപ്പോഴും ഗ്യാസ് സംബംന്ധമായ പ്രശ്നമാണെന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാൽ ഇത് ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ആകാം. ജോലികൾ ഒന്നും ചെയ്യാതെ തന്നെ ശരീരം വിയർക്കുന്നതും ഇതിന്റെ ലക്ഷണമാണ്.

ഇടയ്ക്കിടെ ഉണ്ടാകുന്ന തലകറക്കവും ഹൃദ്രോഗ ലക്ഷണമാണ്.

Related Articles

Back to top button