വിവാഹമോചനക്കേസ് വാദിക്കാനെത്തി.. അഭിഭാഷകന് ദമ്പതികളുടെ മകളെ പീഡിപ്പിച്ചു.. അന്വേഷണത്തിൽ വീഴ്ച… പൊലീസുകാർക്ക് സസ്പെൻഷൻ…
പത്തനംതിട്ടയില്‍ ഹൈക്കോടതി അഭിഭാഷകന് എതിരായ പോക്സോ കേസ് അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ടി.രാജപ്പന്, കോന്നി എസ്എച്ച്ഒ പി.ശ്രീജിത്ത് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ചെ കേസില്‍ ഹൈക്കോടതി അഭിഭാഷകനും അതിജീവിതയുടെ പിതൃസഹോദരിയുമാണ് പ്രതികള്‍. അഭിഭാഷന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. പിതൃസഹോദരിയെ അറസ്റ്റ് ചെയ്തിരുന്നു.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് ആറന്മുള പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതി നല്‍കിയിട്ടും ഗൗരവത്തിലെടുക്കാതിരുന്നതിനാണ് കോന്നി എസ്എച്ച്ഒയ്ക്കും ഡിവൈഎസ്പിക്കുമെതിരെ നടപടി എടുത്തിരിക്കുന്നത്. വിവാഹമോചനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ ഭാഗം വാദിക്കാനെത്തിയ അഭിഭാഷകനാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി.പിതാവ് വിദേശത്തായിരുന്നതിനാല്‍ സഹോദരിക്കാണ് കേസ് നടത്തിപ്പിനുള്ള ചുമതല നല്‍കിയിരുന്നത്.പിതാവിന്റെ സഹോദരിയുടെ സഹായത്തോടെയാണ് അഭിഭാഷകന് പെണ്‍കുട്ടിയെ മദ്യം നല്‍കിയുള്‍പ്പെടെ പീഡിപ്പിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.



