സസ്‌പെൻഷൻ ആദ്യപടി മാത്രം…പ്രശാന്തനെ പിരിച്ചുവിടും…നടപടി തുടരാൻ ആരോഗ്യവകുപ്പ്…

എഡിഎം നവീൻ ബാബുവിനെതിരായി കൈക്കൂലി ആരോപണം ഉന്നയിച്ച പരാതിക്കാരനായ ടി വി പ്രശാന്തനെതിരായ നടപടി തുടരാൻ ആരോഗ്യവകുപ്പ്. പ്രശാന്തനെ പിരിച്ചുവിടാനുള്ള നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

പ്രശാന്തന് സർക്കാർ സർവീസ് ചട്ടം ബാധകമാകില്ല എങ്കിലും കമ്പനി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചുമാത്രമേ പിരിച്ചു വിടാനാകൂ. നിയമോപദേശത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ആദ്യം സസ്പെൻഷൻ നടപടിയെടുക്കാൻ തീരുമാനിച്ചത്. ഇനി പ്രശാന്തന് സസ്പെൻഷൻ നടപടിയിൽ മറുപടി നൽകാൻ സമയം നൽകും. അതിനുശേഷമാകും പിരിച്ചുവിടൽ നടപടിയുണ്ടാകുക. സ്വന്തമായി പെട്രോൾ പമ്പ് തുടങ്ങാൻ സർക്കാർ അനുമതി തേടണമെന്ന് തനിക്ക് അറിയില്ല എന്നായിരുന്നു പ്രശാന്തൻ്റെ മൊഴി. ചട്ടപ്രകാരമുള്ള കടുത്ത നടപടി ആരംഭിക്കുമെന്ന് സസ്പെൻഷൻ ഉത്തരവിൽ തന്നെ വ്യക്തമാക്കുന്നുണ്ട് .

Related Articles

Back to top button