എസ് ഐയെ ആക്രമിച്ച പ്രതികൾ പിടിയിൽ…

സ്വന്തം വസ്തുവിൽ അതിക്രമിച്ച് കയറി മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഗ്രേഡ് എസ്.ഐയെ മദ്യപാനികൾ വീട്ടിലെത്തിമർദിച്ചു. കരമന സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പ്ലാമൂട്ടുക്കട പോരന്നൂർ അനൂപ് ഭവനിൽസുരേഷ് കുമാറി (53)നെയാണ് പ്ലാമൂട്ടുക്കട സ്വദേശികളായ നാലുപേർ ചേർന്ന് ക്രൂരമായി
മർദ്ദിച്ചത്. ചൊവ്വാഴ്ച രാത്രി 9.30ഓടെ സുരേഷ് കുമാർനടക്കാനിറങ്ങവേയാണ്പുരയിടത്തിലിരുന്ന് ചിലർ മദ്യപിക്കുന്നത്കണ്ടത്. ഇത് ചോദ്യം ചെയ്തസുരേഷ്കുമാറിനെ സംഘാംഗങ്ങൾ ചേർന്ന് ഓടിക്കുകയും വീടിന് മുന്നിലെത്തവെ ക്രൂരമായി മർദ്ദിക്കുക യുമായിരുന്നു.

സുരേഷ് കുമാർപരാതി നൽകി യതിനെ തുടർന്ന് പ്രതികളിൽ 3പേരെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു.പ്ലാമൂട്ടുക്കട നല്ലൂർ വട്ടം ക്രിസ്തു നിവാസിൽസിറിൽ(35) ,പോരന്നൂർ കാർത്തിക യിൽ അബിൻ(24), പോരന്നൂർ നീരാഴിവിള യിൽ ജിനേഷ്കുമാർ (33) എന്നിവരാണ്പിടിയിലായത്. നെയ്യാറ്റിൻകര കോടതിയിൽഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.ഒളിവിലുള നാലാമത്തെ പ്രതി വിമലിനായുളതെരച്ചിൽ തുടരുകയാണ്.

Related Articles

Back to top button