മുവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാര്‍ ആക്രമിച്ച പ്രതികള്‍ പിടിയില്‍

മുവാറ്റുപുഴയിൽ ബിഷപ്പിന്റെ കാർ ആക്രമിച്ച പ്രതികൾ പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അൻവർ നജീബ് (23), വണ്ണപ്പുറം സ്വദേശി ബാസിം നിസാർ (22) എന്നിവരാണ് പിടിയിലായത്. ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെയായിരുന്നു ആക്രമണം. ഇന്നലെയാണ് മുവാറ്റുപുഴയിൽ ബിഷപ്പിന്റെ കാർ പ്രതികൾ ആക്രമിച്ചത്. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകർത്തിരുന്നു.
വെളളൂർകുന്നം സിഗ്നൽ ജംഗ്ഷനിൽവെച്ചായിരുന്നു ബിഷപ്പിന്റെ കാറിന് നേരെ ആക്രമണമുണ്ടായത്. ബിഷപ്പിന്റെ കാർ വിമാനത്താവളത്തിൽ നിന്ന് വരുംവഴി ലോറിയിൽ പെരുമ്പാവൂരിൽവെച്ച് ഇടിച്ചിരുന്നു. തുടർന്ന് പിന്തുടർന്നെത്തിയ ലോറി ഡ്രൈവറാണ് മുവാറ്റുപുഴ വെളളൂർക്കുന്നത് വെച്ച് കാർ തടഞ്ഞുനിർത്തി ഹെഡ് ലൈറ്റ് അടിച്ചുതകർത്തത്. പാലായിലേക്കുളള യാത്രാമധ്യേയായിരുന്നു സംഭവം. ബിഷപ്പ് പരാതി നൽകിയിട്ടില്ല.



