മാല മോഷണ കേസിലെ പ്രതികൾ പിടിയിൽ….

ഇരിങ്ങാലക്കുട നഗരമധ്യത്തില്‍ ബുള്ളറ്റിലെത്തി മാല പൊട്ടിച്ച കേസിലെ രണ്ട് പ്രതികളെയും പിടികൂടി തൃശൂര്‍ റൂറല്‍ പൊലീസ്. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശി തൃക്കൂക്കാരന്‍ വീട്ടില്‍ റോഷന്‍ (27), വരാപ്പുഴ ചിറക്കകം സ്വദേശി ഗാര്‍ഡിയന്‍പറമ്പ് വീട്ടില്‍ ശരത്ത് (27) എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ച ചെയ്ത മാലകളും കവര്‍ച്ചക്കായി ഉപയോഗിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും മാല വിറ്റ് വാങ്ങിയ സ്മാര്‍ട്ട് ഫോണുകളും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

നിരവധി മാല പൊട്ടിക്കല്‍, ബൈക്ക് മോഷണ കേസുകളില്‍ പ്രതിയായ റോഷനാണ് സംഘത്തലവന്‍. കൊടുങ്ങല്ലൂരില്‍ ബൈക്ക് മോഷണക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്യപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന റോഷന്‍ ഈ മാസം 13-ാം തീയതിയാണ് ജാമ്യത്തിലിറങ്ങിയത്. ഇടപ്പിള്ളി പാലത്തിന് താഴെ പാര്‍ക്ക് ചെയ്തു വച്ചിരുന്ന ബുള്ളറ്റ് മോഷ്ടിച്ച് പറവൂര്‍ വഴികുളങ്ങര പമ്പില്‍നിന്ന് പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ പോവുകയും തുടര്‍ന്ന് വ്യാജ നമ്പര്‍ പ്ലെയിറ്റ് വച്ചാണ് സുഹൃത്ത് ശരത്തിനേയും കൂട്ടി ഇയാള്‍ മാല പൊട്ടിക്കാന്‍ ഇറങ്ങിയത്. പെട്രോള്‍ പമ്പില്‍ പണം നല്‍കാത്തതിന് പറവൂര്‍ സ്റ്റേഷനില്‍ പരാതി നിലവിലുണ്ട്.

Related Articles

Back to top button