ആലപ്പുഴയിൽ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ…അറസ്റ്റിലായത്..

അമ്പലപ്പുഴ: പുന്നപ്രയിൽ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സൌത്ത് പർഗാന കാന്നിംഗ് സ്വദേശിയായ ഇർഫാൻ ഖാനെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പുതുശ്ശേരി ചിറയിൽ കുടുംബ ക്ഷേത്രത്തിൽ 24ന് രാത്രി 8. മണിക്കും, 25 ന് രാവിലെ 7 മണിക്കും ഇടയിലുളള സമയം അതിക്രമിച്ചു കയറി ക്ഷേത്രത്തിന്റെ തിടപ്പള്ളിയുടെ മുൻവശം തിണ്ണയിൽ വെച്ചിരുന്ന 13 ഓട്ടു വിളക്കുകളും, 3 ഓട്ടു തൂക്കു വിളക്കുകളും, 1 ഓട്ടു കിണ്ടിയും മോഷണം നടത്തിയതിന് പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ബംഗാൾ സ്വദേശിയായ ഇർഫാൻ ഖാനെ പുന്നപ്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രജിരാജിന്റെ നേതൃത്ത്വത്തിൽ ജി.എ.എസ്സ്.ഐ അനസ്, എസ്.സി.പി.ഒ ജോജോ, സിപി.ഒ വിഷ്ണു, , എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്.

Related Articles

Back to top button