അരൂരിലെ മാല മോഷണം..പ്രതി അറസ്റ്റിൽ…
അരൂർ: മാല മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.അരൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ കിഴക്കേ പണ്ടാരക്കാട്ടിൽ വീട്ടിൽ 44 വയസ്സുള്ള അൻസാർ ആണ് പിടിയിലായത്.തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് 77 വയസ്സുള്ള രമണിയമ്മയുടെ വീട്ടിൽ കഴിഞ്ഞ 23 ന് പകൽ 11:00 മണിയോടെ എത്തിയ പ്രതി മാല പൊട്ടിച്ച് കടക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചേർത്തല കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. സമാനമായ മാല മോഷണം തുടങ്ങിയ കേസ് കുത്തിയതോട് പോലീസ് സ്റ്റേഷൻ പരിധിയിലും ഇയാളുടെപേരിലുണ്ട്.