യുവാക്കൾക്ക് തോന്നിയ സംശയം.. കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് പിടിയിൽ…

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് പിടിയിയിൽ.കാസർകോട് മേൽപ്പറമ്പിൽ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടയിലാണ് സന്തോഷിനെ നാട്ടുകാർ സാഹസികമായി പിടികൂടിയത്. രക്ഷപ്പെടാൻ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയ സന്തോഷിന്‍റെ കാൽ ഒടിഞ്ഞിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മേൽപ്പറമ്പിലെ ഹൈപ്പർമാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടയിലാണ് തൊരപ്പൻ സന്തോഷിനെ പിടികൂടിയത്. നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണിയാൾ. ഭിത്തി തുരന്ന് അകത്തു കടന്നു കവർച്ച നടത്തുന്നതിനാലാണ് തൊരപ്പൻ എന്ന വിളിപ്പേര് വീണത്.



